Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Suresh Kalmadi

സു​രേ​ഷ് ക​ല്‍​മാ​ഡി: വി​ട​പ​റ​ഞ്ഞ​ത് മി​ക​ച്ച സ്‌​പോ​ര്‍​ട്‌​സ് സം​ഘാ​ട​ക​ന്‍

പൂ​​ന: ദീ​​ർ​​ഘ​​കാ​​ലം ഇ​​ന്ത്യ​​ൻ ഒ​​ളി​​ന്പി​​ക് അ​​സോ​​സി​​യേ​​ഷ​​ൻ പ്ര​​സി​​ഡ​​ന്‍റാ​​യി സേ​​വ​​ന​​മ​​നു​​ഷ്ഠി​​ച്ച സു​​രേ​​ഷ് ക​​ൽ​​മാ​​ഡി (81) വി​​ട​​പ​​റ​​ഞ്ഞു. മു​​ൻ കേ​​ന്ദ്ര​​മ​​ന്ത്രി കൂ​​ടി​​യാ​​യ അ​​ദ്ദേ​​ഹം മി​​ക​​ച്ച സ്പോ​​ർ​​ട്സ് സം​​ഘാ​​ട​​ക​​നാ​​യി​​രു​​ന്നു.

വ​​ലി​​യ ആ​​രാ​​ധ​​ക​​വൃന്ദ​​മി​​ല്ലാ​​തി​​രു​​ന്ന അത്‌ല​​റ്റി​​ക്സി​​നെ ഗ്ലാ​​മ​​ർ ഇ​​ന​​മാ​​ക്കി മാ​​റ്റി​​യ​​ത് ക​​ൽ​​മാ​​ഡി​​യു​​ടെ സം​​ഘാ​​ട​​ക മി​​ക​​വി​​ലാ​​ണ്. ക​​ർ​​ണാ​​ട​​ക​​യി​​ലെ കൂ​​ർ​​ഗി​​ലെ ക​​ൽ​​മാ​​ഡി ഗ്രാ​​മ​​ത്തി​​ൽ നി​​ന്ന് പൈ​​ല​​റ്റ് ആ​​യ സു​​രേ​​ഷ് ക​​ൽ​​മാ​​ഡി പി​​ന്നീ​​ട് സ്പോ​​ർ​​ട്സ് സം​​ഘാ​​ട​​ക​​നും രാ​​ഷ്ട്രീ​​യ​​പ്ര​​വ​​ർ​​ത്ത​​ക​​നു​​മാ​​യി മാ​​റി.

നേതൃത്വ വഴിയില്‍:

ഇ​​ന്ത്യ​​ൻ ഒ​​ളിന്പി​​ക് അ​​സോ​​സി​​യേ​​ഷ​​ൻ (ഐ​​ഒ​​എ), ഏ​​ഷ്യ​​ൻ അത്‌ല​​റ്റി​​ക് അ​​സോ​​സി​​യേ​​ഷ​​ൻ, അത്‌ല​​റ്റിക് ഫെ​​ഡ​​റേ​​ഷ​​ൻ ഓ​​ഫ് ഇ​​ന്ത്യ എ​​ന്നി​​വ​​യു​​ടെ​​യെ​​ല്ലാം പ്ര​​സി​​ഡ​​ന്‍റാ​​യി സേ​​വ​​ന​​മ​​നു​​ഷ്ഠിച്ചു. 1996ൽ ​​ഐ​​ഒ​​എ പ്ര​​സി​​ഡ​​ന്‍റാ​​യ ക​​ൽ​​മാ​​ഡി 2004ലും 2008​​ലും എ​​തി​​രി​​ല്ലാ​​തെ വീ​​ണ്ടും തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ടു. 2008ൽ ​​പൂന​​​​യി​​ൽ ന​​ട​​ന്ന കോ​​മ​​ണ്‍​വെ​​ൽ​​ത്ത് യൂ​​ത്ത് ഗെ​​യിം​​സ് സം​​ഘാ​​ട​​ക സ​​മി​​തി അ​​ധ്യ​​ക്ഷ​​നാ​​യി​​രു​​ന്നു. റെ​​യി​​ൽ​​വേ സ​​ഹ​​മ​​ന്ത്രി​​യാ​​യി​​രി​​ക്കേ അ​​ർ​​ജു​​ന അ​​വാ​​ർ​​ഡ് ജേ​​താ​​ക്ക​​ൾ​​ക്ക് ട്രെ​​യി​​ൻ യാ​​ത്ര സൗ​​ജ​​ന്യ​​മാ​​ക്കി​​യ​​ത​​ട​​ക്കം വ്യ​​ത്യ​​സ്ത​​ത​​യും ഏ​​കോ​​പ​​ന​​വും കൊ​​ണ്ട് പ്ര​​വ​​ർ​​ത്ത​​ന​​ശൈ​​ലി​​യി​​ൽ എ​​ന്നും വേ​​റി​​ട്ട വ്യ​​ക്തി​​ത്വം കൂ​​ടി​​യാ​​യി​​രു​​ന്നു സു​​രേ​​ഷ് ക​​ൽ​​മാ​​ഡി.

ഹൈ​​ദ​​രാ​​ബാ​​ദി​​ൽ 2003ൽ ​​ആ​​ദ്യ ആ​​ഫ്രോ-​​ഏ​​ഷ്യ​​ൻ ഗെ​​യിം​​സ് സം​​ഘ​​ടി​​പ്പി​​ച്ചു. വി​​ദേ​​ശ താ​​ര​​ങ്ങ​​ളെ എ​​ത്തി​​ച്ച് പെ​​ർ​​മി​​റ്റ് മീ​​റ്റു​​ക​​ൾ സം​​ഘ​​ടി​​പ്പി​​ച്ച​​തും അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ മി​​ക​​വാ​​ണ്. ദേ​​ശീ​​യ ഗെ​​യിം​​സും, കോ​​മ​​ണ്‍​വെ​​ൽ​​ത്ത് യൂ​​ത്ത് ഗെ​​യിം​​സും പൂനയി​​ൽ കൊ​​ണ്ടു​​വ​​രു​​ന്ന​​തി​​ൽ മു​​ൻ​​കൈ​​യെ​​ടു​​ത്ത​​തും ക​​ൽ​​മാ​​ഡി​​യാ​​ണ്.

തി​ര​സ്ക​ര​ണ​ നാ​ളു​ക​ൾ:

എ​​ന്നാ​​ൽ 2010ലെ ​​ന്യൂ​​ഡ​​ൽ​​ഹി കോ​​മ​​ണ്‍​വെ​​ൽ​​ത്ത് ഗെ​​യിം​​സി​​ന്‍റെ സം​​ഘാ​​ട​​ക സ​​മി​​തി​​യു​​ടെ ചു​​ക്കാ​​ൻ പി​​ടി​​ച്ച​​തോ​​ടെ തി​​രി​​ച്ച​​ടി​​യു​​ടെ കാ​​ല​​ത്തി​​ന് തു​​ട​​ക്ക​​മാ​​യി. ഗെ​​യിം​​സ് ന​​ട​​ത്തി​​പ്പി​​ലെ വ​​ൻ അ​​ഴി​​മ​​തി ക​​ൽ​​മാ​​ഡി​​യെ തി​​ഹാ​​ർ ജ​​യി​​ലി​​ലാ​​ക്കി. ജ​​യി​​ൽ മോ​​ചി​​ത​​നാ​​യ ക​​ൽ​​മാ​​ഡി പൊ​​തു​​വേ​​ദി​​ക​​ളി​​ൽനി​​ന്ന് പൂ​​ർ​​ണ​​മാ​​യും ഉ​​ൾ​​വ​​ലി​​ഞ്ഞു.

കാ​​യി​​ക​​രം​​ഗ​​ത്തെ ക​​ൽ​​മാ​​ഡി​​യു​​ടെ സ്വാ​​ധീ​​ന​​ത്തെ തു​​ട​​ർ​​ന്ന് 2016ൽ ​​ഐ​​ഒ​​എ അ​​ദ്ദേ​​ഹ​​ത്തെ ആ​​ജീ​​വ​​നാ​​ന്ത പ്ര​​സി​​ഡ​​ന്‍റാ​​യി തെ​​ര​​ഞ്ഞെ​​ടു​​ത്തെ​​ങ്കി​​ലും വ​​ലി​​യ പ്ര​​തി​​ഷേ​​ധ​​ത്തെ​​ത്തു​​ട​​ർ​​ന്ന് ആ ​​സ്ഥാ​​നം നി​​ര​​സി​​ച്ചു.

15 വ​​ർ​​ഷം നീ​​ണ്ട നി​​യ​​മ​​പോ​​രാ​​ട്ട​​ത്തി​​നൊ​​ടു​​വി​​ൽ ഫ​​ണ്ട് ദു​​രു​​പ​​യോ​​ഗം ചെ​​യ്തെ​​ന്ന ആ​​രോ​​പ​​ണ​​ത്തി​​ന് തെ​​ളി​​വി​​ല്ലെ​​ന്ന് നി​​രീ​​ക്ഷി​​ച്ച ഡ​​ൽ​​ഹി​​യി​​ലെ റൂ​​സ് അ​​വ​​ന്യു കോ​​ട​​തി 2025ൽ ​​അ​​ദ്ദേ​​ഹ​​ത്തി​​ന് ക്ലീ​​ൻ ചി​​റ്റ് ന​​ൽ​​കി.

Latest News

Corehub Up